ADVERTISEMENT

ന്യൂഡൽഹി ∙ കഴിഞ്ഞ ഒരു വർഷക്കാലം നീണ്ട കർഷകരുടെ പോരാട്ടത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. മോദി സർക്കാരിനെതിരെ നടന്ന ജനകീയ പോരാട്ടങ്ങളിൽ വിജയിച്ച ഏക സമരമാണിത്. 32 സംഘടനകളാണ് കർഷക സമരം മുന്നോട്ടു കൊണ്ടുപോയത്. രാജ്യവ്യാപകമായി കർഷകർ സമരം തുടരുന്ന പശ്ചാത്തലത്തിലാണു നിർണായക തീരുമാനമെടുത്തത്. 5 സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതുകൂടി കണക്കിലെടുത്താണു കേന്ദ്ര സർക്കാർ നടപ‍ടി.

കര്‍ഷകര്‍ ഒറ്റക്കെട്ടായി നടത്തിയ സമരം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് പലഘട്ടത്തിലും ആരോപണം ഉയർന്നിരുന്നു. ഖലിസ്ഥാനി, മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കര്‍ഷകരുടെ അവകാശപ്പോരാട്ടത്തിനുമേല്‍ ദേശവിരുദ്ധ മുദ്രകുത്താന്‍ പോലും ശ്രമം ഉണ്ടായി. ഞങ്ങള്‍ ഭീകരരല്ല, അന്നദാതാക്കളാണ് എന്ന മുദ്രവാക്യം ഉയർത്തിയായിരുന്നു കർഷകർ അത്തരം ആരോപണങ്ങളോട് പ്രതികരിച്ചത്. 

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത കര്‍ഷക രോഷത്തിനായിരുന്നു റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനം സാക്ഷിയായത്. സമാധാനപരമായി ആഹ്വാനം ചെയ്ത റാലി അക്ഷരാര്‍ഥത്തില്‍ തെരുവുയുദ്ധമായി. ദേശീയ തലസ്ഥാനത്തേക്ക് പ്രതിഷേധ‌വുമായി എത്തിയ കർഷകരും പൊലീസും തമ്മിൽ വിവിധ ഇടങ്ങളിൽ പ്രതിഷേധമുണ്ടായി, ചെങ്കോട്ടയിലും നഗരഹൃദയമായ ഐടിഒയിലും കർഷകർ പ്രവേശിച്ചു.

കര്‍ഷക സമരത്തെ കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത് ജനാധിപത്യ വിരുദ്ധമായാണെന്ന വിമര്‍ശനം ശക്തമാക്കാനും ഈ വിമര്‍ശനത്തിന്‍റെ കൂരമ്പ് പ്രധാനമന്ത്രി നരേന്ദ്രമ മോദിക്ക് നേരെ തന്നെ തിരിച്ച് വയ്ക്കാനും സമരക്കാർക്കു കഴിഞ്ഞു. ഇന്ത്യയുടെ കാര്‍ഷിക രംഗത്തെ കാര്‍ഷിക രംഗത്തെ കോർപറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കാനുള്ള നീക്കമായാണ് വിവാദ കാര്‍ഷിക നിയമങ്ങളെ കർഷകർ ഉൾപ്പെടെയുള്ളവർ നോക്കിക്കണ്ടത്.

റിപ്പബ്ലിക് ദിനത്തിലെ പ്രതിഷേധത്തിൽ അറസ്റ്റിലായ 83 കർഷകർക്ക് രണ്ട് ലക്ഷം രൂപ വീതം സർക്കാർ നൽകുമെന്ന പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയുടെ പ്രഖ്യാപനം തുടങ്ങി അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് പ്രതിപക്ഷം നടത്തിയ ജനകീയ നീക്കങ്ങളും ബിജെപി സർക്കാരിനു പ്രഹരമേൽപ്പിച്ചു. 

1248-farmers-protest
ഫയൽ ചിത്രം

English Summary: Three farms laws will be repealed, says PM Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com