ADVERTISEMENT

തിരുവനന്തപുരം∙ പ്രതിപക്ഷം എതിർപ്പുയർത്തുന്നതിനിടെ, സിൽവർലൈൻ അതിവേഗ റെയിൽപാതയുമായി സർക്കാർ മുന്നോട്ടുപോകുമെന്നും ഇന്ധനവിലയിൽ സംസ്ഥാന സർക്കാർ കുറവു വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി സിപിഎം.

പ്രതിപക്ഷം കേരളത്തെ ഇരുട്ടിലേക്കു നയിക്കുകയാണെന്നും വികസനം അട്ടിമറിക്കുന്നതു ജനങ്ങളെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്നും സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ വിമർശിച്ചു. നിക്ഷേപം ആകര്‍ഷിക്കാന്‍ കെ–റെയില്‍ പദ്ധതി അനിവാര്യമെന്നും എ.വിജയരാഘവന്‍ വ്യക്തമാക്കി.

കേന്ദ്രസർക്കാർ നന്നായി വില കുറച്ചാൽ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയും. ജനങ്ങൾക്കു നല്ല ആശ്വാസം കിട്ടും. സംസ്ഥാനം കുറയ്ക്കാത്തതിനെക്കുറിച്ചു സംശയം ഉന്നയിക്കുന്നവർ കേന്ദ്രത്തെ സഹായിക്കുന്നവരാണ്. ഭക്ഷണവുമായി ബന്ധപ്പെട്ട തർക്കങ്ങൾ കേരളത്തിൽ ഇല്ലെന്നു ഹലാൽ ഭക്ഷണവിവാദം പരാമർശിച്ചു വിജയരാഘവൻ പറഞ്ഞു.

എല്ലാം വർഗീയവൽകരിക്കാൻ വ്യാജവാർത്താ നിർമിതി നടത്തുന്ന പ്രത്യേക സംവിധാനം വർഗീയ സംഘടനകൾക്കുണ്ട്. അവരെ ശക്തമായി നേരിടും. എൽജെഡിയിലെ ആഭ്യന്തര പ്രശ്നം തീർക്കാൻ മന്ത്രിസ്ഥാനം നൽകാനുള്ള സാധ്യത വിജയരാഘവൻ തള്ളി. മന്ത്രിസഭയിലെ അംഗബലത്തിൽ ചില കണക്കും അനുപാതവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

English Summary : A Vijayaraghavan on K Rail project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com