ADVERTISEMENT

അമരാവതി∙ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് തങ്ങളുടെ പാർട്ടി നേതാക്കളെ വ്യക്തിപരമായി ആക്രമിക്കുന്നുവെന്ന് തെലുങ്കുദേശം പാർട്ടി (ടിഡിപി) പ്രസിഡന്റും ആന്ധ്രാപ്രദേശ് പ്രതിപക്ഷനേതാവുമായ എൻ.ചന്ദ്രബാബു നായിഡു ആരോപിച്ചതിന് പിന്നാലെ, നായിഡുവിനെ പരിഹസിച്ച് മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡി. നായിഡു എത്രമാത്രം നിരാശനാണെന്ന് സംസ്ഥാനത്തെ ജനങ്ങൾക്ക് അറിയാമെന്ന് ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു.

ചന്ദ്രബാബു നായിഡുവിനെ വിമർശിച്ച അദ്ദേഹം, നായിഡു എന്താണ് ചെയ്യുന്നതെന്നോ പറയുന്നതെന്നോ എങ്ങനെ പെരുമാറുന്നുവെന്നോ തനിക്ക് മനസ്സിലാകുന്നില്ലെന്നും പറഞ്ഞു. അനാവശ്യവും ബന്ധമില്ലാത്തതുമായ വിഷയങ്ങളെക്കുറിച്ച് സംസാരിച്ച് നായിഡു നിയമസഭയിൽ ആളുകളെ പ്രകോപിപ്പിച്ചുവെന്നും ഇപ്പോൾ ആളുകൾ പ്രതികരിച്ചപ്പോൾ അദ്ദേഹം ഈ രീതിയിൽ പെരുമാറുകയാണെന്നും റെഡ്ഡി ആരോപിച്ചു.

വൈഎസ്ആർ കോൺഗ്രസിലെ അംബാടി നായിഡു ഭാര്യയ്ക്കെതിരെ മോശമായ പരാമർശം നടത്തിയെന്നാരോപിച്ച് വെള്ളിയാഴ്ച നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയ ചന്ദ്രബാബു നായിഡു, തൊട്ടുപിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞിരുന്നു. മുഖ്യമന്ത്രിയായിട്ടെ ഇനി സഭയിൽ മടങ്ങിവരൂവെന്നു ശപഥമെടുത്താണ് നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയത്.

English Summary: "Entire State Knows...": Andhra Chief Minister After Chandrababu Naidu Breaks Down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com