കോഴിക്കോട്∙ കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട പന്തീരാങ്കാവ് യുഎപിഎ കേസിന് രണ്ടു വർഷം തികഞ്ഞു. മാസങ്ങൾ നീണ്ട ജയിൽ വാസത്തിനു ശേഷം അലൻ ഷുഹൈബിനും താഹ ഫസലിനും സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ചായ കുടിക്കാൻ പോയതിനല്ല അവരെ അറസ്റ്റ് ചെയ്തതെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനോടുള്ള പ്രതിഷേധ സൂചകമായി ജയിലിൽനിന്ന് ഇറങ്ങിയ ഇരുവരും ഒരുമിച്ചു ചായ കുടിക്കാനിറങ്ങി. കട്ടൻചായയും പരിപ്പുവടയും കഴിച്ച് ഇന്നത്തെ കാലത്തു രാഷ്ട്രീയ പ്രവർത്തനം നടത്താനാകില്ലെന്നു പാർട്ടിയിലെ തല മുതിർന്ന നേതാക്കൾ പ്രഖ്യാപിക്കുമ്പോൾ കട്ടൻചായയും പരിപ്പുവടയും കഴിച്ചും രാഷ്ട്രീയ പ്രവർത്തനം നടത്താമെന്നു പ്രഖ്യാപിക്കുകയാണു അലനും താഹയും. ഇരുവരും മനോരമ ഓൺലൈനിനോട് അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.
അലൻ, താഹ പറയുന്നു: ജയിലിൽ ഞങ്ങളെ പീഡിപ്പിച്ചു; ഇന്നും ഭീഷണി: പിടിച്ച് അകത്തിടും

Advertisement
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.