ADVERTISEMENT

തിരുവനന്തപുരം∙ അതിവേഗ റെയിൽപ്പാതയുടെ ഭൂമി ഏറ്റെടുക്കലിനു നേതൃത്വം നൽകാൻ അനിൽ ജോസിനെ ഡപ്യൂട്ടി കലക്ടറായി നിയമിച്ചു. 11 തഹസിൽദാർമാർ ഡപ്യൂട്ടി കലക്ടറിനു കീഴിൽ ഉണ്ടാകും. 530 കിലോമീറ്ററാണ് പാതയുടെ നീളം. 

നിലവിലുള്ള റെയിൽപാതയ്ക്കു സമാന്തരമായാണ് തിരൂർ മുതൽ കാസർകോടുവരെ 220 കിലോമീറ്റർ നിർദിഷ്ട പാത നിർമിക്കുന്നത്. 11 ജില്ലകളിലായി 1,221 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. വീടുൾപ്പെടെ 9,314 കെട്ടിടങ്ങളെ പദ്ധതി ബാധിക്കും.

പദ്ധതിക്ക് 66,000 കോടി ചെലവു വരുമെന്നാണ് സർക്കാർ വിലയിരുത്തൽ. കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷനാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രോജക്ട് റിപ്പോർട്ട് കേന്ദ്രത്തിന്റെ അംഗീകാരത്തിനായി സമർപ്പിച്ചു.

English Summary: Anil Jose Appointed as Deputy Collector of Kerala Semi High Speed Rail Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com