ADVERTISEMENT

തിരുവനന്തപുരം ∙ ജനം ഐക്യപ്പെട്ടുനിന്നാല്‍ ഒരു ശക്തിക്കും അവരെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്നു സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും അഖിലേന്ത്യ കിസാന്‍ സഭ ജോയിന്റ് സെക്രട്ടറിയുമായ കെ.കെ.രാഗേഷ്. ആ ഐക്യം വര്‍ഗപരമായ ഐക്യമാണെങ്കില്‍ ഒരു ശക്തിക്കും ജനത്തെ ഭിന്നിപ്പിക്കാന്‍ സാധിക്കില്ലെന്നതിന്റെ ഉദാഹരണമാണ് കര്‍ഷക സമരമെന്നും അദ്ദേഹം പറഞ്ഞു.

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സാംസ്കാരിക വിഭാഗമായ രചന സംഘടിപ്പിച്ച ‘കര്‍ഷക സമരം അനുഭവം സാക്ഷ്യം’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി–മത–ദേശ വ്യത്യാസങ്ങളില്ലാതെ കര്‍ഷകനെന്ന വര്‍ഗബോധത്തിന്റെ അടിസ്ഥാനത്തില്‍ ഉറച്ചുനിന്നാണ് കര്‍ഷക സമരം വിജയം കണ്ടത്. വര്‍ഗബോധത്തില്‍ അടിയുറച്ചുനിന്നാല്‍ വര്‍ഗീയതയെ ഇല്ലാതാക്കാം എന്നതിന്റെ അനുഭവ സാക്ഷ്യം കൂടിയാണ് കര്‍ഷക സമരം.

രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ കര്‍ഷകരെയും ഉപഭോക്താക്കളെയും ഒരുപോലെ ചൂഷണം ചെയ്യാന്‍ കോര്‍പറേറ്റുകള്‍ക്ക് അവസരം ഒരുക്കുകയായിരുന്നു കൃഷിനിയമങ്ങളുടെ ലക്ഷ്യം. പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ജനാധിപത്യത്തെ അട്ടിമറിച്ചു കൊണ്ടാണ് ഈ നിയമങ്ങള്‍ പാസാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

English Summary: KK Ragesh on farm laws repeal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com