ഇത് കർഷകവിജയമോ? വിശ്വസിക്കാമോ മോദി സർക്കാരിന്റെ നിലപാടുമാറ്റം?

farm-law-explainer-modi
SHARE

അതിശൈത്യവും കൊടുംചൂടും വകവയ്ക്കാതെയാണു കർഷകർ ഒരു വർഷത്തോളം തലസ്ഥാന നഗരിയുടെ അതിർത്തിയിൽ പ്രതിഷേധം തീർത്തത്. ദിനരാത്രങ്ങൾ നീണ്ട അവരുടെ പോരാട്ടത്തിനാണ് 2021 നവംബർ 19 നു രാവിലെ വിജയം കണ്ടത്. വിവാദമായ മൂന്നു കൃഷി നിയമങ്ങളും പിൻവലിക്കുകയാണെന്ന് അന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ ടെലിവിഷനിലൂടെ നടത്തിയ പ്രഖ്യാപനം കർഷകർ അതിയായ സന്തോഷത്തോടെയും ഒപ്പം തെല്ലൊരു സംശയത്തോടെയുമാണ് കേട്ടത്. ഏഴു വർഷത്തോളം നീണ്ട മോദി ഭരണകാലത്ത് അതിശക്തമായ നിരവധി സമരങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗത്ത് അരങ്ങേറിയെങ്കിലും ഒന്നിനു മുന്നിലും തീരുമാനം മാറ്റാൻ സർക്കാർ തയാറായിരുന്നില്ല. എന്നാൽ മണ്ണിൽ പൊന്നുവിളയിക്കുന്നവന്റെ മുന്നിൽ ധാർഷ്ട്യമെല്ലാം സർക്കാരിനു മാറ്റേണ്ടതായി വന്നു.  എന്തുകൊണ്ടാണ് കേന്ദ്ര സർക്കാർ കർഷകരുടെ പ്രതിഷേധത്തിനു മുന്നിൽ മുട്ടുമടക്കിയത്? രാഷ്ട്രീയ കക്ഷികളെ പടിക്കുപുറത്തു നിർത്തിയ കർഷകസമരം എങ്ങനെ ബിജെപിയുടെ രാഷ്ട്രീയ ഭാവി പോലും നിർണയിക്കാവുന്ന ഒന്നായി? മോദിയുടെയും ബിജെപി സർക്കാരിന്റെയും ഈ നിലപാടുമാറ്റം എത്രത്തോളം വിശ്വസിക്കാം? കാണാം മനോരമ എക്സ്പ്ലെയിനർ

English Summary : Why Narendra Modi government too decision to repeal farm laws?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

അടച്ചുപൂട്ടുമോ ഒമിക്രോൺ? ആശങ്ക– എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA