തദ്ദേശ തിരഞ്ഞെടുപ്പ്; ത്രിപുരയിൽ കൂടുതൽ സേനയെ വിന്യസിക്കണം: സുപ്രീം കോടതി

election-vote-counting-pic-10
പ്രതീകാത്മക ചിത്രം.
SHARE

ന്യൂഡൽഹി∙ ഇന്ന് രാവിലെ ഏഴിന് ആരംഭിച്ച മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപി വോട്ടർമാരെ സ്വാധീനിക്കൻ ശ്രമിക്കുന്നെന്നു പ്രതിപക്ഷ കക്ഷികളുടെ ആരോപണം നിലനിൽക്കുന്നതിനിടെ, ത്രിപുരയിലേക്കു 2 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിനെ (സിഎപിഎഫ്) ഉടൻ വിന്യസിക്കാൻ കേന്ദ്ര സർക്കാരിനു സുപ്രീം കോടതി നിർദേശം നൽകി.

വോട്ടെണ്ണൽ പൂർത്തിയാകുന്ന നവംബർ 28 വരെ സേന ത്രിപുരയിൽ തുടരണമെന്നും കോടതി പറഞ്ഞു. ത്രിപുരയിലെ മുനിസിപ്പാലിറ്റികളിലേക്കുള്ള വോട്ടെടുപ്പ് ഇന്നു പുലർച്ചെ 7നു ആംരംഭിച്ചിരുന്നു. ബിജെപി വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണെന്നും എല്ലാ വോട്ടർമാരെയും ബൂത്തുകളിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്നുമാണു സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷികളായ തൃണമൂൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആരോപണം.

കറുത്ത ഷർട്ട് ധരിച്ച ഒരാൾ വോട്ടു ചെയ്യുന്ന സ്ത്രീയുടെ അടുത്തേക്കു നടന്നടുക്കുകയും, സ്ത്രീക്കു പകരം വോട്ടിങ് യന്ത്രത്തിൽ വിരൽ അമർത്തുകയും ചെയ്യുന്നതായി തോന്നിക്കുന്ന വിഡിയോ തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ പങ്കുവച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങൾ സുപ്രീം കോടതി സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്.

English Summary: Send More Forces To Tripura ASAP: Supreme Court To Centre Amid Civic Polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA