ADVERTISEMENT

കൊച്ചി∙ നന്നായി റോഡു നിർമാണം നടത്താനാവില്ലെങ്കിൽ എൻജിനീയർമാർ ജോലി രാജി വച്ചു പോകുകയാണു നല്ലതെന്ന് ഹൈക്കോടതി. കഴിവുള്ള നിരവധി എൻജിനീയർമാർ പുറത്തു നിൽക്കുമ്പോൾ അവർക്ക് അവസരം നൽകുകയാണു വേണ്ടതെന്നും കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച കേസ് പരിഗണിക്കുമ്പോൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ പറഞ്ഞു.

നല്ല റോഡുകൾ ജനങ്ങളുടെ ആവശ്യമാണെന്ന് എന്തുകൊണ്ടാണു തിരിച്ചറിയാത്തത്. കഴിഞ്ഞ വർഷം കോടതി ഇടപെട്ടു നിർമാണം നടത്തിയവ മാസങ്ങൾക്കകം തകർന്നെന്നും വീണ്ടും പണിയേണ്ട അവസ്ഥയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം റോഡുകൾ തകർന്നാൽ അടിയന്തരമായി നന്നാക്കുന്നതിനുള്ള സംവിധാനം കൊച്ചി നഗരസഭയ്ക്കു കീഴിൽ ഇല്ലെന്നു കൊച്ചി നഗരസഭയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിനോടും കടുത്ത വിമർശനമാണു കോടതി ഉയർത്തിയത്. ന്യായീകരണങ്ങളല്ല പുതിയ ആശയങ്ങൾ നടപ്പാക്കുകയാണു വേണ്ടതെന്നു കോടതി വ്യക്തമാക്കി.

സംസ്ഥാനത്തു വിവിധ വകുപ്പുകൾ നടത്തിയിട്ടുള്ള റോഡുകളുടെ അറ്റകുറ്റ പണി വിശദാംശങ്ങൾ അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്. റോഡുകൾ കൃത്യമായി നന്നാക്കിയില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രതി ചേർക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട് എന്നു കോടതി ചൂണ്ടിക്കാണിച്ചു. കോടതി ഉത്തരവുകൾ നടപ്പാക്കാത്തതിനെയും കോടതി വിമർശിച്ചു. കൊച്ചിയിലെ റോഡുകളിലുള്ള അനധികൃത കേബിളുകൾ ഉടനടി നീക്കം ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.

English Summary: Deplorable condition of roads: HC slams Kochi corporation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com