ADVERTISEMENT

തിരുവനന്തപുരം∙ നെടുമ്പാശേരി വിമാനത്താവളത്തിനു വേണ്ടി ഏറ്റവുമധികം അധ്വാനിച്ച കെ.കരുണാകരന്റെ പേര് വിമാനത്താവളത്തിനിടാൻ കഴിയാതിരുന്നത് ഇന്നും അദ്ദേഹത്തെക്കുറിച്ചുള്ള തന്റെ സ്വകാര്യ ദുഃഖമാണെന്നു മകൻ കെ.മുരളീധരൻ എംപി. സംസ്ഥാന സർക്കാർ നിയമസഭയിൽ ഒരു പ്രമേയം പാസാക്കി കേന്ദ്രത്തിനയച്ചാൽ നടക്കുന്ന കാര്യമായിരുന്നു.

2010ലാണു കരുണാകരൻ അന്തരിച്ചത്. 2011ൽ കോൺഗ്രസിനു മേധാവിത്വമുള്ള സർക്കാർ കേരളത്തിൽ വന്നു. 2014വരെ യുപിഎ സർക്കാർ കേന്ദ്രത്തിലുമുണ്ടായിരുന്നു. എന്നാൽ പേരിടൽ മാത്രം നടന്നില്ല. അതിന്റെ കാരണം തനിക്കറിയില്ല. ഇനി ഇങ്ങനെ ഭരണ സമവാക്യം ഏതു കാലത്തുവരുമെന്നറിയില്ലെന്നും മുരളീധരൻ പറഞ്ഞു. കെ.എസ്.പ്രേമചന്ദ്രക്കുറുപ്പ് രചിച്ച ‘ലീഡർക്കൊപ്പം മൂന്നരപ്പതിറ്റാണ്ട്’ എന്ന പുസ്തകം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു മുരളീധരൻ.

കേരളത്തിൽ കോൺഗ്രസിന് ഒരു ലീഡറേയുള്ളൂവെന്നും, ആ കരുണാകരന്റെ ചെരിപ്പിന്റെ വാറഴിക്കാൻ കഴിയാത്തവരാണ് അതിനുശേഷം വന്ന താനുൾപ്പെടെയുള്ളവരെന്നും പുസ്തകം പ്രകാശനം ചെയ്തു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. രാജൻ കേസിലും പാമോയിൽ കേസിലും ചാരക്കേസിലും പൂർണമായ അർഥത്തിൽ കരുണാകരൻ നിരപരാധിയായിരുന്നുവെന്നും സതീശൻ പറഞ്ഞു.

Content Highlights: K Muraleedharan, Nedumbassery Airport, Congress, VD Satheeshan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com