ബിജെപി ഓഫിസിനുനേരെ ആക്രമണം: കേസ് പിൻവലിക്കാൻ സർക്കാർ നീക്കം

CPM-BJP-flags
SHARE

തിരുവനന്തപുരം∙ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമണക്കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാരിന്റെ നീക്കം. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ സർക്കാർ ഇതു സംബന്ധിച്ച് അപേക്ഷ നൽകി. അപേക്ഷ ഫയലിൽ സ്വീകരിച്ച കോടതി, കേസിലെ ഒന്നാം സാക്ഷിക്ക് സമൻസ് അയച്ചു.

എന്നാൽ ഇതിനെതിരെ ബിജെപി തടസ്സഹർജി നൽകി. കേസ് ജനുവരി ഒന്നിന് കോടതി പരിഗണിക്കും. 2017 ജൂലൈ 28നാണ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിനുനേരെ ആക്രമണമുണ്ടായത്. ബിനീഷ് കോടിയേരിയുടെ വീടിനുനേരെ ആക്രമണമുണ്ടായി മണിക്കൂറുകൾക്കകമാണ് ബിജെപി ഓഫിസ് ആക്രമിക്കപ്പെടുന്നത്.

മുൻ കോർപറേഷൻ കൗൺസിലറും പാളയം ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ ഐ.പി. ബിനു, എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി പ്രിജിൽ സാജ് കൃഷ്ണ, ജെറിൻ, സുകേശ് എന്നിവരാണ് കേസിലെ പ്രതികൾ.

English Summary: Kerala Government Moves to Court to Withdraw BJP Office Attack Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA