ADVERTISEMENT

പട്ന ∙ ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ എൽജെപി (റാം വിലാസ്) നേതാവ് ചിരാഗ് പസ്വാൻ ആർജെഡിയുമായി സഖ്യമുണ്ടാക്കും. എൻഡിഎ വിട്ടശേഷം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും പാർട്ടിക്കുണ്ടായ ദയനീയ പരാജയമാണു മഹാസഖ്യത്തിൽ ചേരാൻ ചിരാഗ് പസ്വാനെ നിർബന്ധിതനാക്കുന്നത്.

എൽജെപിയിലുണ്ടായ പിളർപ്പും ബിഹാർ രാഷ്ട്രീയത്തിൽ ചിരാഗ് പസ്വാന്റെ നില ദുർബലമാക്കിയിട്ടുണ്ട്. നിലവിൽ ബിഹാർ നിയമസഭയിലും ലെജിസ്ലേറ്റീവ് കൗൺസിലിലും എൽജെപിക്കു(റാം വിലാസ്) പ്രതിനിധികളില്ല. ലെജിസ്ലേറ്റീവ് കൗൺസിലിൽ ഒഴിവു വന്ന 24 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്നത്.

ബിഹാറിൽ കോൺഗ്രസ് മഹാസഖ്യം വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ ആറു സീറ്റു വരെ എൽജെപിക്കു (റാം വിലാസ്) വിട്ടുകൊടുക്കാൻ ആർജെഡി തയാറായേക്കും. നഗരസഭാ, പഞ്ചായത്ത് വാർഡ് അംഗങ്ങളാണ് ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിലെ വോട്ടർമാർ.

English Summary: LJP to ally with RJD for Bihar MLC polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com