ADVERTISEMENT

കോഴിക്കോട്∙ നാദാപുരത്ത് ക്വട്ടേഷന്‍ സംഘം വീടാക്രമിച്ച കേസില്‍ പൊലീസിനെ വെല്ലുവിളിച്ച് വിഡിയോ ചിത്രീകരിച്ച പ്രധാനപ്രതി അറസ്റ്റിൽ. കണ്ണൂര്‍ നാറാത്ത് സ്വദേശി എം. ഷമീമാണ് പിടിയിലായത്. കേസിൽ പ്രതിയായതിനു പിന്നാലെയാണു ഭീഷണി മുഴക്കി ഇയാൾ ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പോസ്റ്റ് ചെയ്തത്. പ്രതിയുടെ ഭീഷണി വിഡിയോയെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. 

നാദാപുരം എസ്ഐയെയാണു പ്രതി ഭീഷണിപ്പെടുത്തിയത്. എസ്ഐ സൂക്ഷിച്ചു കളിക്കണം, അല്ലെങ്കിൽ ജീവനു ഭീഷണിയാണ്. നാദാപുരംകാരും സൂക്ഷിക്കണം എന്നും വിഡിയോയിൽ പറയുന്നു. പണമിടപാടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ചൊവ്വാഴ്ച രാത്രി ക്വട്ടേഷന്‍ സംഘം കടമേരി സ്വദേശിയുടെ വീട് ആക്രമിക്കുകയായിരുന്നു. കണ്ണൂരിലെ ബന്ധുവീട്ടിൽ നിന്നാണ് ഷമീമിനെ പിടികൂടിയത്. സംഭവത്തിൽ എട്ടുപേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

English Summary: Nadapuram house attack case: defendant arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com