ADVERTISEMENT

മഞ്ചേരി∙ മലപ്പുറം മഞ്ചേരിയിലെ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ വലഞ്ഞ് നൂറുകണക്കിന് പിഎസ്‌സി ഉദ്യോഗാർഥികളടക്കമുള്ള യാത്രക്കാർ. ഇന്ന് രാവിലെയാണ് ജീവനക്കാർ സമരം തുടങ്ങിയത്. മഞ്ചേരിയിൽ നിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള സ്വകാര്യ ബസുകൾ ഓടിയില്ല. ഇതോടെയാണ് എൽജിഎസ് പ്രധാന പരീക്ഷയ്ക്ക് മഞ്ചേരിയുടെ സമീപ പ്രദേശങ്ങളിലെ കേന്ദ്രങ്ങളിലേക്ക് പോകാനെത്തിയ ഉദ്യോഗാർഥികൾ കുടുങ്ങിയത്.

കെഎസ്ആർടിസി ബസുകളിൽ കുറവുള്ള റൂട്ടുകളാണ് അധികവും. അതുകൊണ്ടു തന്നെ കിട്ടിയ ബസുകളിൽ വൻ തിരക്കായി. ടാക്സി വാഹനങ്ങൾ വിളിച്ചാണ് പലരും പോയത്. സമയത്ത് കേന്ദ്രത്തിൽ എത്താൻ പറ്റുമോയെന്ന ആശങ്കയിലാണ് ഉദ്യോഗാർഥികൾ. കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് സ്വകാര്യ ബസ് ജീവനക്കാരെ ഒരു സംഘം കഴിഞ്ഞ ദിവസം രാത്രി ആക്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് മിന്നൽ പണിമുടക്ക്. സംഭവത്തിൽ പൊലീസ് കേസെടുത്തില്ലെന്നും ജീവനക്കാർ ആരോപിക്കുന്നു. 

English Summary: Private bus operators call strike in Manjeri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com