പറമ്പിലൂടെ വഴിവെട്ടുന്നതു തടഞ്ഞ യുവതിക്ക് അക്രമം; 35 പേർക്കെതിരെ വധശ്രമത്തിന് കേസ്

പരുക്കേറ്റ ലിഷ

കോഴിക്കോട്∙ പയ്യോളിയില്‍ യുവതിയെ ആക്രമിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. നാട്ടുകാരായ അഞ്ചുപേര്‍ക്കും കണ്ടാല്‍ അറിയാവുന്ന 30 പേര്‍ക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്. പറമ്പിലൂടെ റോഡ് വെട്ടുന്നത് തടഞ്ഞപ്പോഴാണ് പയ്യോളി ഇരിങ്ങല്‍ സ്വദേശിനിയായ ലിഷയ്ക്കുനേരെ ആക്രമണമുണ്ടായത്.

ക്ലിക്ക് ചെയ്യാം, ആഴത്തിലുള്ള തുടർവായനയ്ക്ക്..

വാർത്തകളുടെ, വിശകലനങ്ങളുടെ വിശാലലോകം: മനോരമ ഓൺലൈൻ പ്രീമിയം

Login

കോഴിക്കോട്∙ പയ്യോളിയില്‍ യുവതിയെ ആക്രമിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. നാട്ടുകാരായ അഞ്ചുപേര്‍ക്കും കണ്ടാല്‍ അറിയാവുന്ന 30 പേര്‍ക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്. പറമ്പിലൂടെ റോഡ് വെട്ടുന്നത് തടഞ്ഞപ്പോഴാണ് പയ്യോളി ഇരിങ്ങല്‍ സ്വദേശിനിയായ ലിഷയ്ക്കുനേരെ ആക്രമണമുണ്ടായത്.

ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ലിഷയെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. വഴിവെട്ടുന്നതിനെ തുടർന്ന് ഏറെ നാളായി തർക്കങ്ങൾ ഉണ്ടായിരുന്നു. കല്ലെറിഞ്ഞും മൺവെട്ടി ഉപയോഗിച്ചുമായിരുന്നു ആക്രമണമെന്നു പൊലീസ് പറഞ്ഞു.

English Summary: 35 booked for attacking woman in Payyoli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Login to comment
Logout

FROM ONMANORAMA