ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി; ഒരാഴ്ച്ചയ്ക്കിടെ ഇത് മൂന്നാമത്തെത്

ഗൗതം ഗംഭീർ

ന്യൂഡൽഹി∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി. ഗംഭീറിന്റെ ഔദ്യോഗിക ഇ–മെയിൽ വിലാസത്തിലാണ് സന്ദേശം ലഭിച്ചത്. ഐഎസ്‌ഐഎസ് കശ്മീരിന്റെ പേരിലാണ് വധഭീഷണി. ഒരാഴ്ച്ചയ്ക്കിടെ ഇത് മൂന്നാമത്തെ തവണയാണ് ഗംഭീറിന് വധഭീഷണി സന്ദേശം ലഭിക്കുന്നത്.

ക്ലിക്ക് ചെയ്യാം, ആഴത്തിലുള്ള തുടർവായനയ്ക്ക്..

വാർത്തകളുടെ, വിശകലനങ്ങളുടെ വിശാലലോകം: മനോരമ ഓൺലൈൻ പ്രീമിയം

Login

ന്യൂഡൽഹി∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി. ഗംഭീറിന്റെ ഔദ്യോഗിക ഇ–മെയിൽ വിലാസത്തിലാണ് സന്ദേശം ലഭിച്ചത്. ഐഎസ്‌ഐഎസ് കശ്മീരിന്റെ പേരിലാണ് വധഭീഷണി. ഒരാഴ്ച്ചയ്ക്കിടെ ഇത് മൂന്നാമത്തെ തവണയാണ് ഗംഭീറിന് വധഭീഷണി സന്ദേശം ലഭിക്കുന്നത്.

ഞായറാഴ്ച പുലർച്ചെ 1.37നാണ് ‘ഐഎസ്ഐഎസ് കശ്മീർ’ എന്ന യാഹു അക്കൗണ്ടിൽ നിന്നു സന്ദേശം വന്നത്. ‘ഞങ്ങൾ താങ്കളെയും കുടുംബത്തെയും കൊല്ലാൻ പോകുകയാണ്’ എന്നാണ് സന്ദേശം. സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

നവംബർ 24 നും ഗൗതം ഗംഭീറിന് വധഭീഷണി ഉണ്ടായിരുന്നു. ‘നിങ്ങളുടെ പൊലീസിന് ഞങ്ങളെ ഒന്നും ചെയ്യാനാകില്ല. പൊലീസിൽ ഞങ്ങളുടെ ചാരന്മാർ ഉണ്ട്. എല്ലാ വിവരങ്ങളും ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്’ എന്നാണ് ഐഎസ് കശ്മീരിന്റെതന്നെ പേരിൽ വന്ന സന്ദേശത്തിൽ പറയുന്നത്. പിന്നാലെ, ഗംഭീറിന്റെ രാജേന്ദ്ര നഗറിലെ വീട്ടിൽ ഡൽഹി പൊലീസ് സുരക്ഷ ശക്തിപ്പെടുത്തിയിരുന്നു.

English Summary: BJP's Gautam Gambhir Alleges Another Death Threat, Third In A Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Login to comment
Logout

FROM ONMANORAMA