ADVERTISEMENT

തൊടുപുഴ ∙ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും നേരിയ തോതിൽ കൂടി. ജലനിരപ്പ് 141.65 അടിയിലെത്തി. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണം.

സെക്കൻഡിൽ 900 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. അണക്കെട്ടിലെ ഒരു സ്പിൽവേ ഷട്ടർ 10 സെന്റിമീറ്റർ ഉയർത്തി പുറത്തേക്ക് ഒഴുക്കുന്നത് സെക്കൻഡിൽ 140 ഘനയടി വെള്ളം. ഇതിനേക്കാൾ വെള്ളം അണക്കെട്ടിലേക്ക് നീരൊഴുക്കായി എത്തുന്നുണ്ട്. അതുകൊണ്ടു ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. മഴ കുറഞ്ഞു നിൽക്കുന്നത് കേരളത്തിന് ആശ്വാസമാണ്. 

mullaperiyar-new

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു. 2400.80 അടിക്കു താഴെയാണ് ജലനിരപ്പ്. ഇടുക്കിയിൽനിന്ന് പരമാവധി വെള്ളം മൂലമറ്റം നിലയത്തിൽ വൈദ്യുതി ഉൽപാദനത്തിനായി കൊണ്ടു പോകുന്നുണ്ട്. 2401 അടിയിലാണ് ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കേണ്ടത്. ഓറഞ്ച് അലർട്ട്  ലെവലിൽ എത്തിയ ശേഷവും മഴ തുടർന്നാൽ അണക്കെട്ട് വീണ്ടും തുറന്നേക്കും.

English Summary : Mullaperiyar water level rises

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com