ത്രിപുര തൂത്തുവാരി ബിജെപി: 334ല്‍ 329; സിപിഎം 3, തൃണമൂൽ 1

ബിപ്ലബ് കുമാർ ദേബ് മധുരം പങ്കിട്ട് തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നു

ന്യൂഡൽഹി∙ അഗർത്തല മുനിസിപ്പൽ കോർപറേഷൻ ഉൾപ്പെടെ ത്രിപുരയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം. സംസ്ഥാനം ഭരിക്കുന്ന ബിജെപിയും തൃണമൂൽ കോണ്‍ഗ്രസും സിപിഎമ്മും തമ്മിൽ കരുത്തറ്റ പോരാട്ടം നടക്കുമെന്നായിരുന്നു സൂചന. എന്നാൽ ഫലം വരുമ്പോൾ തൃണമൂലും സിപിഎമ്മും ഒറ്റ അക്കത്തിൽ ഒതുങ്ങുന്ന കാഴ്ചയാണ്.

ക്ലിക്ക് ചെയ്യാം, ആഴത്തിലുള്ള തുടർവായനയ്ക്ക്..

വാർത്തകളുടെ, വിശകലനങ്ങളുടെ വിശാലലോകം: മനോരമ ഓൺലൈൻ പ്രീമിയം

Login

ന്യൂഡൽഹി∙ അഗർത്തല മുനിസിപ്പൽ കോർപറേഷൻ ഉൾപ്പെടെ ത്രിപുരയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം. സംസ്ഥാനം ഭരിക്കുന്ന ബിജെപിയും തൃണമൂൽ കോണ്‍ഗ്രസും സിപിഎമ്മും തമ്മിൽ കരുത്തറ്റ പോരാട്ടം നടക്കുമെന്നായിരുന്നു സൂചന. എന്നാൽ ഫലം വരുമ്പോൾ തൃണമൂലും സിപിഎമ്മും ഒറ്റ അക്കത്തിൽ ഒതുങ്ങുന്ന കാഴ്ചയാണ്.

334 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 329 സീറ്റും ബിജെപി പിടിച്ചു. സിപിഎമ്മിന് വെറും 3 സീറ്റാണ് കിട്ടിയത്. തൃണമൂൽ ഒരു സീറ്റും നേടി. മറ്റുള്ളവർ ഒരു സീറ്റും നേടി. ത്രിപുരയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് ബിജെപി ഔദ്യോഗിക പേജിൽ ഫലം പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. 

അഗർത്തല മുൻസിപ്പൽ കോർപറേഷനിലെ 51 വാർഡുകളിൽ 51ഉം ബിജെപി നേടിയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. മേലാഘർ മുനിസിപ്പൽ കോർപറേഷനിലെ 13 വാർഡുകളിലും ബെലോണി മുനിസിപ്പൽ കൗൺസിലിലെ 11 വാർഡുകളിലും ബിജെപി സ്ഥാനാർഥികൾ വിജയിച്ചു. 

ബിജെപി, തൃണമൂൽ കോൺഗ്രസ്, സിപിഐ, സിപിഎം എന്നീ പാർട്ടികളാണ് പ്രധാനമായും മത്സര രംഗത്തുണ്ടായിരുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്തു പ്രദേശത്തു കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.

English Summary: Ruling BJP Sweeps Tripura Civic Polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Login to comment
Logout