ADVERTISEMENT

ന്യൂഡൽഹി∙ മോന്‍സന്‍ മാവുങ്കല്‍ അംഗീകൃത പുരാവസ്തു വില്‍പനക്കാരനല്ലെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി ജി. കിഷന്‍ റെഡ്ഡി. കൊടിക്കുന്നില്‍ സുരേഷിന്റെ ചോദ്യത്തിനാണ് ജി. കിഷന്‍ റെഡ്ഡിയുടെ മറുപടി.

രാജ്യത്ത് പുരാവസ്തുക്കൾ സൂക്ഷിക്കണമെങ്കിലും വിൽ‌ക്കണമെങ്കിലും 1972ലെ നിയമപ്രകാരമുള്ള ലൈസൻസിന്റെ ആവശ്യമുണ്ട്. അതോടൊപ്പം ഇവ വിൽപന നടത്തുന്നവരെ കേന്ദ്ര സർക്കാർ ഒരു അംഗീകൃത പട്ടികയിൽ ഉൾപ്പെടുത്തി ലൈസൻസ് അനുവദിക്കുകയും ചെയ്യും. എന്നാൽ മോൻസൻ ഇത്തരത്തിൽ റജിസ്ട്രേഡ് ലൈസൻസുള്ള ഒരു വ്യക്തി അല്ലെന്നും മോൻസന്റെ വീട്ടിൽനിന്നു കണ്ടെടുത്ത വസ്തുക്കൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. 

ക്രൈംബ്രാഞ്ച് എസ്പിയുടെ ആവശ്യപ്രകാരം പുരാവസ്തു വകുപ്പിന്റെ തൃശൂർ വിഭാഗത്തിൽനിന്നുള്ള ഉദ്യോഗസ്ഥരാണ് മോൻസന്റെ വീട്ടിൽനിന്നും പിടിച്ചെടുത്ത വസ്തുക്കളുടെ പരിശോധന നടത്തിയത്. ഇതിന്റെ  അടിസ്ഥാനത്തിലാണ് അവിടെനിന്നും കണ്ടെടുത്തിട്ടുള്ള വസ്തുക്കൾ പുരാവസ്തുക്കളല്ല എന്ന നിഗമനത്തിലെത്തിയതെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. 

English Summary : Central minister slams Monson Mavunkal

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com