ജോസ് കെ.മാണി വീണ്ടും രാജ്യസഭയിലേക്ക്; എൽഡിഎഫിന് 96 വോട്ട്, ഒരെണ്ണം അസാധു

Jose K Mani
രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോസ് കെ.മാണിയെ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ അഭിനന്ദിക്കുന്നു. ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ
SHARE

തിരുവനന്തപുരം∙ രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാർ‌ഥി ജോസ് കെ.മാണി വിജയിച്ചു. എൽ‌ഡിഎഫിന്റെ ഒരു വോട്ടിനെച്ചൊല്ലി തർക്കമുണ്ട്. വോട്ട് പരിഗണിക്കരുതെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. വോട്ട് രേഖപ്പെടുത്തുമ്പോൾ ആർക്കാണോ ആദ്യ പിന്തുണ അയാളുടെ പേരിനു നേരെ ഒന്ന് എന്നു രേഖപ്പെടുത്തുകയാണു വേണ്ടത്.

അത്തരത്തിൽ രേഖപ്പെടുത്തിയില്ലെന്നു കാണിച്ചാണു മാത്യു കുഴൽനാടനും എൻ.ഷംസുദീനും ഉൾപ്പെടെയുള്ള യുഡിഎഫ് എംഎൽഎമാർ‌ പരാതി ഉയർത്തിയത്. തുടർന്ന് വോട്ട് അസാധുവായി പ്രഖ്യാപിച്ചു. ആകെ പോൾ ചെയ്തത് 137 വോട്ടുകളാണ്. എൽഡിഎഫിന് 96 വോട്ടുകൾ ലഭിച്ചു. യുഡിഎഫിന് 40 വോട്ട്. 2024 വരെയാണു രാജ്യസഭാംഗത്തിന്റെ കാലാവധി.

English Summary: Jose K Mani elected as Rajya sabha member

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA