‘കൃഷി നിയമങ്ങള്‍ പിന്‍വലിച്ചത് കര്‍ഷകരുടെ വിജയം; ചര്‍ച്ചകളെ സര്‍ക്കാര്‍ ഭയക്കുന്നു’

INDIA-POLITICS-VOTE
രാഹുൽ ഗാന്ധി(ഫയൽ ചിത്രം)
SHARE

ന്യൂഡല്‍ഹി ∙ വിവാദ കൃഷിനിയമങ്ങള്‍ പിന്‍വലിച്ചത് കര്‍ഷകരുടെയും രാജ്യത്തിന്റെയും വിജയമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ ചര്‍ച്ചകളെ ഭയപ്പെടുന്നു. നിയമങ്ങള്‍ തെറ്റാണെന്ന് സര്‍ക്കാരിന് അറിയാമായിരുന്നു. നിയമങ്ങള്‍ കര്‍ഷകര്‍ക്കു നേരെയുള്ള ആക്രമണമായിരുന്നു. തെറ്റ് ചെയ്തുവെന്ന ബോധ്യമാണ് ചര്‍ച്ചകളില്‍നിന്ന് ഒളിച്ചോടാന്‍ കാരണം. മിനിമം താങ്ങുവില അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നും രാഹുല്‍ പറഞ്ഞു. 

വിവാദ കൃഷി നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയതിനു പിന്നാലെയാണു രാഹുല്‍ പ്രതികരിച്ചത്. ബില്‍ സംബന്ധിച്ച് ചര്‍ച്ച വേണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ സമ്മതിച്ചിരുന്നില്ല. പ്രതിപക്ഷ ബഹളത്തിനിടെ ശബ്ദവോട്ടോടെയാണ് ഇരുസഭകളും ബില്‍ പാസാക്കിയത്.

English Summary :Rahul Gandhi condemns no discussion on Farm Laws Repeal bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA