സീലിങ് തുളച്ച് വെടിയുണ്ടകൾ; യുഎസിൽ ഉറങ്ങിക്കിടന്ന മലയാളി പെൺകുട്ടി കൊല്ലപ്പെട്ടു

SHARE

അലബാമ ∙ യുഎസ് അലബാമയിൽ വീടിന്റെ മുകൾ നിലയിലെ താമസക്കാരന്റെ വെടിയേറ്റ് മലയാളി പെൺകുട്ടിക്ക് ദാരുണാന്ത്യം. വെടിയുണ്ട സീലിങ് തുളച്ച് താഴത്തെ നിലയിൽ ഉറങ്ങി കിടന്ന തിരുവല്ല നിരണം ഇടപ്പള്ളി പറമ്പിൽ മറിയം സൂസൻ മാത്യുവിനു (19) കൊള്ളുകയായിരുന്നു. ഈ മാസം ഇത് രണ്ടാമത്തെ മലയാളിയാണ് യുഎസ്സിൽ വെടിയേറ്റു മരിക്കുന്നത്. 18ന് ചെറുകോൽ ചരുവേൽ സാജൻ മാത്യു വെടിയേറ്റു മരിച്ചിരുന്നു. 

ഇടപ്പള്ളി പറമ്പിൽ ബോബൻ മാത്യുവിന്റെയും ബിൻസിയുടെയും മകളാണ്. 4 മാസം മുൻപാണ് മറിയവും കുടുംബവും അമേരിക്കയിൽ എത്തിയത്. നേരത്തെ, കുടുംബമായി മസ്ക്കറ്റിലായിരുന്നു. ഇവിടത്തെ ഇന്ത്യൻ സ്കൂളിൽ നിന്നാണ് മറിയം പ്ലസ് ടു പാസായത്. അമേരിക്കയിൽ തുടർ പഠനത്തിന് ഒരുങ്ങവെയാണ് മരണം.  അലബാമ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മോണ്ട്ഗോമറിയിലാണ് അപകടം. മൃതദേഹം കേരളത്തിൽ സംസ്കരിക്കാനാണ് തീരുമാനം. സഹോദരങ്ങൾ: ബിമൽ, ബേസിൽ. 

mariam-susan-mathew
മറിയം സൂസൻ മാത്യു

English Summary : Malayali girl shot dead in Alabama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വിട, കോടിയേരി

MORE VIDEOS