ADVERTISEMENT

തിരുവനന്തപുരം∙ സിൽവർ ലൈൻ പദ്ധതി പാരിസ്ഥിതിക ആഘാതത്തിന് ഇടയാക്കുമെന്ന വിമർശനം നിഷേധിച്ച് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ. വെള്ളപ്പൊക്കമുണ്ടാക്കാൻ സിൽവർ ലൈൻ പദ്ധതി ചെക്ക് ഡാമാണോയെന്ന് ചോദിച്ച അദ്ദേഹം, ശാന്ത സമുദ്രത്തിലും മാനാഞ്ചിറയിലും വെള്ളമുണ്ടെന്ന് കരുതി രണ്ടിനേയും താരത്യപ്പെടുത്തരുതെന്നു പറഞ്ഞു.

അതേസമയം, വഖഫ് നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എല്ലാവരുമായും ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. പള്ളികളില്‍ സര്‍ക്കാരിനെതിരെ പ്രചാരണം ആഹ്വാനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. സമൂഹത്തിന്റെ ബഹുസ്വരതയെ തകര്‍ക്കുന്ന കാര്യം ആരും ചെയ്യരുത്. സമൂഹത്തെ ഭിന്നിപ്പിക്കുന്നവരെയാണ് വികസനം തടയാന്‍ പ്രതിപക്ഷം ഒന്നിപ്പിക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.

English Summary: A Vijayaraghavan on Silver Line Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com