ADVERTISEMENT

ന്യൂഡൽഹി∙ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി രാജ്യസഭാംഗമായി സത്യപ്രതി‍ജ്ഞ ചെയ്തു. 2024 വരെയാണ് കാലാവധി. രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ജോസ് കെ.മാണി 96 വോട്ടുകൾക്ക് ജയിച്ചിരുന്നു. ആകെ 137 വോട്ടുകളാണ് പോൾ ചെയ്തത്. യുഡിഎഫിന് 40 വോട്ടു കിട്ടി. ഒരെണ്ണം അസാധുവായി.

എൽഡിഎഫിലേക്കു വന്നതിനെത്തുടർന്ന് ജോസ് കെ.മാണി രാജ്യസഭാംഗത്വം രാജിവച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കേരള കോൺഗ്രസ് മുന്നണിയിലേക്കു വന്നതുവഴി ലഭിച്ച സീറ്റ് അവർക്കുതന്നെ നൽകാൻ ഇടതുമുന്നണി യോഗം തീരുമാനിക്കുകയായിരുന്നു.

English Summary: Jose K Mani take oath as Rajya Sabha member

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com