പെട്രോളിയം ഉല്‍പന്നങ്ങള്‍ ജിഎസ്ടി പരിധിയിലാക്കാൻ ആകില്ല: കോടതിയോട് കൗൺസിൽ

kerala-high-court-1.jpg.image.845.440
SHARE

കൊച്ചി∙ പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്ന് ജിഎസ്ടി കൗൺസിൽ ഹൈക്കോടതിയിൽ. പെട്രോളിയം ഉൽപ്പന്നങ്ങൾ പ്രധാന വരുമാന മാർഗം ആണെന്നും ഈ സാഹചര്യത്തിൽ ഇവയെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരുന്നത് സംബന്ധിച്ച് വിശദമായ ചർച്ചകളും പഠനങ്ങളും ആവശ്യമാണെന്നാണ് കൗൺസിലിന്റെ നിലപാട്.

കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും മറുപടിയിൽ പറയുന്നു. എന്നാൽ കൗൺസിലിന്റെ മറുപടിയിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി, പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്താനാവില്ലെന്ന നിലപാടിന്റെ കാരണങ്ങൾ വ്യക്തമാക്കി വിശദമായ മറുപടി നൽകാനും നിർദേശിച്ചു. 

പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരണമെന്ന ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. കേസ് രണ്ടാഴ്ച്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.

English Summary: Can't include petrolium products under GST, says GST council to High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA