ADVERTISEMENT

വിദേശയാത്ര പോകുന്നവർക്കു പാസ്പോർട്ട് നമ്പർ ഉൾപ്പെടുത്തി വാക്സീൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

∙ കോവിൻ പോർട്ടലിൽ (selfregistration.cowin.gov.in) റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകി ലോഗിൻ ചെയ്യുക.

∙ പേരിന്റെ വലതു ഭാഗത്ത് പുതിയതായി ചേർത്തിരിക്കുന്ന ‘ഇന്റർനാഷനൽ ട്രാവൽ സർ‌ട്ടിഫിക്കറ്റ്’ എന്ന ഓപ്ഷൻ തുറക്കുക.

∙ അടുത്ത പേജിൽ ജനനത്തീയതി, പാസ്പോർട്ട് നമ്പർ എന്നിവ നൽകുക.

∙ ‘I declare...’ എന്നു തുടങ്ങുന്ന സത്യപ്രസ്താവനയോടു ചേർന്നുള്ള ബോക്സ് ടിക് ചെയ്ത ശേഷം ‘Submit Request’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

∙ അപേക്ഷ അംഗീകരിക്കുന്ന മുറയ്ക്കു ജനനത്തീയതിയും പാസ്പോർട്ട് വിവരങ്ങളുമുള്ള സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

∙ ഒരു തവണ മാത്രമേ അപേക്ഷിക്കാൻ കഴിയൂ എന്നതിനാൽ തെറ്റു വരുത്താതിരിക്കുക.

തെറ്റുണ്ടെങ്കിൽ?

സർട്ടിഫിക്കറ്റിലെ തെറ്റുതിരുത്തലുകൾ മുതൽ അക്കൗണ്ട് ട്രാൻസ്ഫർ വരെയുള്ള നൂലാമാലകൾ ഏറെയാണ്. പരിഹാരവും പോർട്ടലിൽ തന്നെയുണ്ട്.

കോവിൻ പോർട്ടലിൽ (cowin.gov.in) റജിസ്റ്റേഡ് മൊബൈൽ നമ്പർ ഉപയോഗിച്ചു ലോഗിൻ ചെയ്തു മുകളിലുള്ള Raise an Issue എന്ന ഓപ്ഷനിൽ തിരുത്തൽ വേണ്ട വ്യക്തിയുടെ പ്രൊഫൈൽ തിരഞ്ഞെടുക്കുക. ശേഷം ‘What is the issue?’ എന്നതിനു താഴെ ചുവടെയുള്ള ഓപ്ഷനുകൾ തിരഞ്ഞെടുക്കുക.

1. വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ പേര്, ജനനവർഷം, ലിംഗം, തിരിച്ചറിയൽ രേഖയുടെ നമ്പർ എന്നിവ തിരുത്താൻ ‘Correction in my Certificate regarding Name/Age/Gender/Photo ID’

2. രണ്ടു ഡോസ് വാക്സീൻ സ്വീകരിക്കാൻ വ്യത്യസ്ത മൊബൈൽ നമ്പറുകൾ ഉപയോഗിച്ചവർക്ക് അക്കൗണ്ടുകൾ ഒന്നാക്കാൻ ‘Merge my multiple dose #1 certificates to get final vaccination certificate’.

3. കോവിൻ പോർട്ടലിൽ നമ്മുടെ മൊബൈൽ നമ്പർ ഉപയോഗിച്ചു മറ്റൊരാൾ വാക്സീൻ എടുത്തതായി ശ്രദ്ധയിൽപെട്ടാൽ ആ വ്യക്തിയുടെ വിവരങ്ങൾ നമ്മുടെ നമ്പറിൽ നിന്നു നീക്കാൻ ‘Report unknown member registered with my CoWIN account’.

4. കോവിൻ പോർട്ടലിൽ നിങ്ങളുടെ മൊബൈൽ നമ്പർ വഴി റജിസ്റ്റർ ചെയ്തിരിക്കുന്ന വ്യക്തിയുടെ അക്കൗണ്ട് അവരുടെ മൊബൈൽ നമ്പറിലേക്കു മാറ്റാൻ ‘Transfer a member to new mobile number’.

പ്രശ്നം തുടർന്നാൽ?

മേൽപറഞ്ഞ ഓപ്ഷനുകൾ ഉപയോഗിച്ചിട്ടും പ്രശ്നങ്ങൾ തുടർന്നാൽ support@cowin.gov.in എന്ന ഇമെയിൽ വിലാസത്തിൽ വിശദമായി എഴുതാം. 

ഹെൽപ്‍ലൈൻ നമ്പർ: +91-11-23978046 ടെക്നിക്കൽ ഹെൽപ്‍ലൈൻ: 0120-4473222.

English Summary: Link Passport Number In Vaccine certificate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com