ADVERTISEMENT

തിരുവനന്തപുരം∙ 121 വർഷത്തിനിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ച അഞ്ചാമത്തെ വർഷമായി 2021. ഈ വർഷം ഇതുവരെ (ജനുവരി 1 മുതൽ ഡിസംബർ 1വരെ) സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയി (4917.4 മില്ലിമീറ്റർ)ലാണ്. കാലവർഷ സീസൺ ഒഴികെ മൂന്നു സീസണിലും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചതും പത്തനംതിട്ട ജില്ലയിൽ.

ഏറ്റവും കുറവ് പാലക്കാട്‌ ജില്ലയിലാണ് (2392.2 മില്ലിമീറ്റർ). വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും വാർഷിക ശരാശരിയെക്കാൾ കൂടുതൽ മഴ ലഭിച്ചു. 4 ജില്ലകളിൽ (പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്) 4000 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിച്ചു. 3 ജില്ലകളിൽ (വയനാട്, തിരുവനന്തപുരം, പാലക്കാട്‌ ) 3000 മില്ലിമീറ്റർ കുറവ് മഴ ലഭിച്ചു. 

English Summary: Pathanamthitta records highest rainfall in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com