ADVERTISEMENT

കോഴിക്കോട്∙ വഖഫ് ബോർഡ് നിയമനങ്ങള്‍ പിഎസ്‌സിക്കു വിട്ടതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പള്ളികളിലൂടെ സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം നടത്തുന്നത് വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന് സിപിഎം. പള്ളികളെ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്ക് വേദിയാക്കുന്നത് തീക്കൊള്ളികൊണ്ട് തലചൊറിയലാണ്. സംഘപരിവാറിന് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് പ്രചാരണം നടത്താന്‍ ഇത് ഊര്‍ജം നല്‍കും. 

വഖഫ് ബോര്‍ഡ് നിയമന വിവാദം പള്ളികളില്‍ ഉയര്‍ത്താനുള്ള നീക്കത്തിനാണ് വിമര്‍ശനം. ലീഗ് നീക്കത്തോട് യോജിപ്പില്ലാത്ത വിശ്വാസികള്‍ എതിര്‍ത്തേക്കാം. അത് സംഘര്‍ഷത്തിനിടയാക്കുമെന്നും സിപിഎം പറഞ്ഞു. അതേസമയം, വഖഫ് ബോർഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പള്ളികള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം നടത്താനുള്ള മുസ്‌ലിം സംഘടനകളുടെ തീരുമാനത്തിനെതിരെ സിപിഎമ്മും ഐഎന്‍എല്ലും രംഗത്തെത്തി.

ആരാധനാലയങ്ങള്‍ രാഷ്ട്രീയ സമരങ്ങളുടെ വേദിയാക്കരുതെന്ന് കെ.ടി.ജലീല്‍ ആവശ്യപ്പെട്ടു. നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് ഐഎന്‍എലും ആരോപിച്ചു. വിഷയം പള്ളികളുടെ പ്രശ്നമാണെന്നും അതു പള്ളികളില്‍ പറയുന്നതില്‍ തെറ്റില്ലെന്നും മുസ്‌ലിം ലീഗ് വ്യക്തമാക്കി. പള്ളികളിലെ ബോധവല്‍ക്കരണത്തിന് പിന്തുണയുമായി സമസ്ത രംഗത്തെത്തി.

തിരുവനന്തപുരത്തും കോഴിക്കോടും ബഹുജനറാലിക്കൊപ്പം വെള്ളിയാഴ്ച പള്ളികളില്‍ ബോധവല്‍ക്കരണം നടത്തുമെന്ന മുസ്‌ലിം  കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെയാണ് സിപിഎമ്മും ഐഎൻഎല്ലും പ്രതിഷേധം ഉയർത്തിയത്. മുസ്‌ലിം ലീഗ് മതസംഘടനയല്ലെന്നും രാഷ്ട്രീയ പാര്‍ട്ടിയാണെന്നും ചൂണ്ടിക്കാട്ടിയ കെ.ടി.ജലീല്‍, പള്ളികളിലെ ബോധവര്‍ക്കരണം പ്രഖ്യാപിച്ച  ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയെ പാണക്കാട് തങ്ങള്‍ തിരുത്തണമെന്നും ആവശ്യപ്പെട്ടു. നീക്കം ഭരണഘടനാവിരുദ്ധമാണെന്നാണ് ഐഎൻഎലിന്‍റെ നിലപാട്. 

മുസ്‌ലിം ലീഗിന്റെ തീരുമാനമല്ല, മതസംഘടനകളുടെ തീരുമാനമാണ്  താന്‍ പറഞ്ഞതെന്ന് പി.എം.എ സലാം വ്യക്തമാക്കി.  കെ.ടി ജലീൽ ഉയർത്തിയ ആക്ഷേപം  ഒരു പ്രതിഷേധമായി കാണേണ്ടതില്ല.   കോണിക്കോ സിപിഎമ്മിനോ വോട്ട് ചെയ്യണമെന്നല്ല, പള്ളികളുടെ പ്രശ്നമാണ് പറയുന്നതെന്നും പി.എം.എ സലാം മലപ്പുറത്ത് പറഞ്ഞു. പള്ളികളിലെ ബോധവല്‍ക്കരണത്തെ പിന്തുണച്ച് സമസ്തയും രംഗത്തെത്തി

English Summary: A. Vijayaraghavan against IUML

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com