ADVERTISEMENT

ന്യൂഡൽഹി∙ മുല്ലപ്പെരിയാർ അണക്കെട്ട് ഡികമ്മിഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിഷേധവുമായി യുഡിഎഫ് എംപിമാർ. ‘തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ’ എന്ന മുദ്രാവാക്യമുയർത്തിയാണ് എംപിമാർ പ്രതിഷേധിച്ചത്. വിഷയം സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എംപി അടിയന്തര പ്രേമയത്തിനു നോട്ടിസ് നൽകി.

പാചക വാതക വില വില കുതിച്ചുയരുന്ന സാഹചര്യം സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ടത് അനിവാര്യമാണെന്ന് ആവശ്യപ്പെട്ട് ടി.എൻ.പ്രതാപൻ എംപിയും അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി. പാചക വാതക വില കുറക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും നിർത്തലാക്കിയ നേരിട്ടുള്ള സബ്‌സിഡി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് അടൂർ പ്രകാശ് എംപി ലോക്‌സഭയിൽ അടിയന്തരപ്രമേയത്തിനു നോട്ടിസ് നൽകി.

അസമിലെയും ത്രിപുരയിലെയും മനുഷ്യാവകാശ ധ്വംസനങ്ങളും ന്യൂനപക്ഷങ്ങൾക്ക് എതിരെ നടക്കുന്ന അതിക്രമ സംഭവങ്ങളും അതീവ ഗൗരവം ഉള്ളതാണെന്നും ഇക്കാര്യം ചർച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് എംപിമാർ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി.

അതേസമയം, 12 എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പ്രതിഷേധിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള നേതാക്കൾ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.

English Summary: Winter session of Parliament updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com