ADVERTISEMENT

മഥുര∙ താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും ദേശീയവാദികൾക്കു വേണ്ടി പ്രചാരണം നടത്തുമെന്നും ബോളിവുഡ് നടി കങ്കണ റനൗട്ട്. ശ്രീകൃഷ്ണ ജന്മസ്ഥാൻ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കങ്കണ.

2022ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു വേണ്ടി പ്രചാരണം നടത്തുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, താൻ ഒരു പാർട്ടിയിലും അംഗമല്ലെന്നും ദേശീയവാദികൾക്കുവേണ്ടി പ്രചാരണം നടത്തുമെന്നും കങ്കണ മറുപടി നൽകി. തന്റെ പ്രസ്താവനകൾ വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന് ആളുകൾ പറയുന്നുണ്ടെങ്കിലും സത്യസന്ധരും ധീരരും ദേശീയവാദികളുമായ ആളുകൾക്ക് താൻ പറയുന്നത് ശരിയാണെന്ന് അറിയാമെന്നും കങ്കണ കൂട്ടിച്ചേർത്തു.

English Summary: Don't Belong To Any Party, Will Campaign For Nationalists: Kangana Ranaut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com