ADVERTISEMENT

തിരുവനന്തപുരം∙ തിരുവനന്തപുരം കാരക്കാട്ടെ റിസോർട്ടിൽ ലഹരിപ്പാർട്ടി. ഇവിടെ എക്സൈസ് എൻഫോഴ്സ്മെന്റ് പരിശോധന നടത്തി. ഹഷീഷ് ഓയിൽ, എംഡിഎംഎ, മറ്റു ലഹരിവസ്തുകൾ എന്നിവ പിടിച്ചെടുത്തു. ‘നിർവാണ’ എന്ന കൂട്ടായ്മയാണ് പാർട്ടി സംഘടിപ്പിച്ചത്. ഇന്നലെയും ഇന്ന് ഉച്ചവരെയും പാർട്ടി നടന്നു.

വിവരമറിഞ്ഞ് എക്സൈസ് ഉദ്യോഗസ്ഥർ എത്തുമ്പോഴും പാർട്ടി നടക്കുകയായിരുന്നു.  മുൻപും ഇവിടെ പാർട്ടി നടന്നിട്ടുണ്ടായിരുന്നു. ഇതു സംബന്ധിച്ചു നിരവധി പരാതികൾ എക്സൈസിനു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് റിസോർട്ടിനെ നിരീക്ഷിച്ചു വരികയായിരുന്നു.

ഇന്നലെയും ഇന്നും പാർട്ടി നടക്കുന്നുണ്ടെന്നു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇന്നു ഉച്ചയ്ക്ക് പരിശോധന നടത്തിയത്. പുതുവർഷത്തോടനുബന്ധിച്ച് വിവിധയിടങ്ങളിൽ ലഹരിപ്പാർട്ടി സംഘടിപ്പിക്കുന്നതായി എക്സൈസിനു വിവരം ലഭിച്ചിട്ടുണ്ട്. കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്തുമെന്ന് എക്സൈസ് അറിയിച്ചു. 

English Summary: Drug Party at a resort in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com