ന്യൂഡൽഹി∙ മുന്നറിയിപ്പില്ലാതെ രാത്രി മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നതിനെതിരെ പ്രതിഷേധവുമായി കേരള കോണ്‍ഗ്രസ് (എം). എംപിമാരായ ജോസ് കെ.മാണിയും തോമസ് ചാഴിക്കാടനും പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിച്ചു.
മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ജോസ് കെ.മാണി പറഞ്ഞു. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തു നല്കി.
English Summary: Jose K Mani on Mullaperiyar dam opening without warning