ADVERTISEMENT

തിരുവനന്തപുരം∙ വനംമന്ത്രി എ.കെ.ശശീന്ദ്രന്‍റെ പഴ്സനല്‍ സ്റ്റാഫംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്‍സിപി സംസ്ഥാന പ്രസിഡന്റിന്‍റെ ഓഫിസില്‍. അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായ ബിജു ആബേല്‍ ജേക്കബും സ്റ്റാഫംഗം വിനോദുമാണ് സർക്കാർ ശമ്പളം വാങ്ങി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയ്ക്കൊപ്പം കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്. ബിജു പി.സി.ചാക്കോയുടെ പഴ്സനല്‍ സെക്രട്ടറിയും വിനോദ് ഡ്രൈവറുമാണ്.

പി.സി.ചാക്കോയുടെ നിര്‍ദേശപ്രകാരമാണ് ഇരുവരെയും മന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത്. പി.സി.ചാക്കോ എന്‍സിപിയിലെത്തിയതോടെ കൂടെയെത്തിയ ബിജുവിനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായും നിയമിച്ചിരുന്നു. അതിനിടെ മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടതും സ്ഥലം മാറ്റമടക്കമുള്ള കാര്യങ്ങളും അന്തിമമായി തീരുമാനിക്കുന്നത് കൊച്ചിയില്‍ നിന്നാണെന്ന ആരോപണവും പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്.

English Summary: PC Chacko's staffs getting Government Salary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com