ADVERTISEMENT

തൊടുപുഴ ∙ മുല്ലപ്പെരിയാർ ഡാമിലെ 9 ഷട്ടറുകൾ ഉയർത്തിയതിനു പിന്നാലെ പെരിയാറിൽ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് മൂന്നടിയോളമാണ് ഉയർന്നിട്ടുള്ളത്. വണ്ടിപ്പെരിയാർ മഞ്ചുമല ആറ്റോരം, വികാസ് നഗർ മേഖലകളിൽ വെള്ളം കയറി. റോഡുകളിൽ വെള്ളക്കെട്ടുണ്ടായി. ഇതേത്തുടർന്ന് മുല്ലപ്പെരിയാറിൽനിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചേക്കുമെന്നാണു സൂചന.

ഡാമിലെ ജലനിരപ്പ് ഉയരുന്നതിനെ തുടർന്നാണ് ഒൻപത് ഷട്ടറുകളും തുറന്നിരുന്നത്. രാവിലെ മൂന്ന് ഘട്ടമായി തുറന്ന ഒൻപത് ഷട്ടറുകളിലൂടെ 7141 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ആദ്യം അഞ്ചു ഷട്ടറുകൾ 60 സെന്റിമീറ്റര്‍ അധികമുയർത്തി, 3948 ഘനയടി വെള്ളവും രണ്ടു ഷട്ടറുകൾ കൂടി ഉയർത്തി 5554 ഘനയടി വെള്ളം പുറത്തേക്കു ഒഴുക്കിയിരുന്നു.

English Summary: Water level at Periyar River increased

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com