ADVERTISEMENT

കൊച്ചി∙ പരിശോധനകള്‍ക്കായി കാലടി പാലം അടയ്ക്കുന്നു. അടുത്ത തിങ്കളാഴ്ച മുതലാണ് ഒരാഴ്ചത്തേക്കാണ് പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കുന്നത്. പിന്നീട് നിയന്ത്രിതമായി വാഹനങ്ങള്‍ കടത്തിവിടും. അറ്റകുറ്റപണി ഉടന്‍ തുടങ്ങാനും കലക്ടറുടെ േനതൃത്വത്തില്‍ തീരുമാനമായി. 

പതിറ്റാണ്ടുകള്‍ പഴക്കമുള്ള കാലടി ശ്രീശങ്കര പാലം അപകടാവസ്ഥയിലാണെന്ന ആശങ്കകയ്ക്കിടയിലാണ് പാലം പൂര്‍ണമായും പരിശോധിക്കാനും അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാനുമുള്ള നടപടി. വിശദമായ പഠനത്തിനായാണ് പതിമൂന്നാം തിയതി മുതല്‍ പാലം അടയ്ക്കുന്നത്. വാഹനഗതാഗതവും കാല്‍നടയാത്രയും നിരോധിക്കും പത്തൊമ്പതു മുതല്‍‍ 21 വരെ നിയന്ത്രിതതോതില്‍ വാഹനങ്ങള്‍ കടത്തിവിട്ടും പരിശോധിക്കും. 

കാലടി ശ്രീശങ്കര പാലത്തിലെ കുഴികൾ.
കാലടി ശ്രീശങ്കര പാലത്തിലെ കുഴികൾ.

വാഹനങ്ങള്‍ തിരിച്ചുവിടാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. അങ്കമാലിയില്‍നിന്ന് മൂവാറ്റുപുഴയ്ക്ക് പോകുന്ന വാഹനങ്ങള്‍ ആലുവ പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി റോഡുവഴി യാത്ര െചയ്യണം. മൂവാറ്റുപുഴയില്‍നിന്ന് തിരിച്ചുള്ള വാഹനങ്ങള്‍ ആലുവയിലെത്തി യാത്ര തുടരണം . മൂവാറ്റുപുഴയില്‍ നിന്ന് പെരുമ്പാവൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ വല്ലം ജംങ്ഷനില്‍ നിന്ന്  കോടനാട് റോഡ് വഴി കാലടി ജംങ്ഷനിലെത്തി യാത്ര തുടരാം. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് വരുന്ന വാഹനങ്ങള്‍ക്കും ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

ഗൂഗിള്‍ മാപ്പിലും  പാലം അടച്ചത് റിപ്പോര്‍ട്ട് ചെയ്യും. ശബരിമല തീർഥാടകര്‍ക്കടക്കം ഇത് ഉപകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരുമിച്ചുള്ള യോഗത്തിലാണ് പാലം അടയ്ക്കാന്‍ തീരുമാനമായത്.

English Summary: Kalady bridge to be closed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com