ADVERTISEMENT

വാഷിങ്ടൻ ∙ യുഎസിന്റെ തെക്കുകിഴക്കൻ സംസ്ഥാനമായ കെന്റക്കിയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ 50 പേർ മരിച്ചതായി ഗവർണർ ആൻഡി ബെഷിയർ അറിയിച്ചു. കെന്റക്കിയിൽ ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മരണം 100 വരെ ഉയർന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. 

ഇല്ലിനോയിസിൽ ആമസോൺ വെയർഹൗസിൽ നൂറോളം തൊഴിലാളികൾ കുടുങ്ങിപ്പോയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മെയ്ഫീൽഡിലും കനത്ത നാശനഷ്ടങ്ങളുണ്ടായെന്നു റിപ്പോർട്ടുണ്ട്.

മെയ്ഫീൽഡിലെ മെഴുകുതിരി ഫാക്ടറി തകർന്നു. നിരവധി പേർ കുടുങ്ങിയതായാണ് വിവരം. അര്‍കൻസസ്, ഇല്ലിനോയിസ്, കെന്റക്കി, ടെന്നസി, മിസോറി തുടങ്ങിയ സംസ്ഥാനങ്ങളിൽ ചുഴലിക്കാറ്റ് ശക്തമായ നാശനഷ്ടം ഉണ്ടാക്കി.

English Summary: More than 50 feared dead in Kentucky's worst ever tornadoes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com