ADVERTISEMENT

അഗർത്തല ∙ കൊൽക്കത്തയിലെ സീൽദാഹ് ഫ്ലൈഓവറിന്റെ ചിത്രം സംസ്ഥാനത്തിന്റേത് ആണെന്ന് ഉയർത്തിക്കാട്ടുന്ന നടപടിയുമായി ത്രിപുര സർക്കാർ മുൻപോട്ട് പോയെന്ന ആരോപണവുമായി ബംഗാളിലെ കമ്യൂണിസ്റ്റ്, തൃണമൂൽ കോൺഗ്രസ് പാർട്ടികൾ. ത്രിപുര സർക്കാർ ട്വിറ്റർ പേജിൽ സീൽദാഹ് ഫ്ലൈഓവറിന്റെ ചിത്രം ഉപയോഗിച്ചതാണ് വിവാദമായത്. 

'ബിജെപി സർക്കാർ ചെയ്‌തത്‌ നാണം കെടുത്തുന്ന പ്രവൃത്തിയാണ്. ബംഗാളിലെ ഫ്ലൈഓവർ ത്രിപുരയുടേതായി ചിത്രീകരിച്ചതും ത്രിപുര സർക്കാരിന്റെ നേട്ടമായി കാണിച്ചതും ബിജെപിയുടെ നിലവാരത്തെ സൂചിപ്പിക്കുന്നു'- തൃണമൂൽ നേതാവ് സുബൽ ഭൗമിക് പറഞ്ഞു. ത്രിപുരയിൽ വികസനമില്ലാത്തതു കൊണ്ട് മറ്റ് മാർഗമില്ലാതെയാണ് കൊൽക്കത്തയിലെ ചിത്രം ഉപയോഗിച്ചത് എന്നായിരുന്നു സിപിഎമ്മിന്റെ പരിഹാസം. 

കൊൽക്കത്തയിലെ ഫ്ലൈഓവറിന്റെ ചിത്രം ത്രിപുരയിലെ മോട്ടർ വാഹന നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് നടത്തിയ മുദ്രാവാക്യ രചനാ മത്സരത്തിൽ ഉൾപ്പെടുത്തിയതിനെ ചൊല്ലിയാണ് തർക്കം. മൈ ഗവൺമെന്റ് ത്രിപുര ട്വിറ്റർ പേജിലാണ് പോസ്‌റ്റർ പുറത്തുവന്നത്. ഇതിനിടെ ട്വിറ്ററിൽനിന്ന് പോസ്റ്ററിന്റെ ചിത്രം ത്രിപുര സർക്കാർ നീക്കം ചെയ്‌തു.     

English Summary: Tripura govt handle tweets poster with Kolkata flyover, deletes after criticism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com