ADVERTISEMENT

ബാലസോർ ∙ ഒഡീഷയിലെ ബാലസോറിൽ അഗ്നി പ്രൈം മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. 1000 മുതല്‍ 2000 കിലോമീറ്റര്‍ വരെയാണ് മിസൈലിന്റെ പ്രഹരശേഷി. ‘നിരവധി സവിശേഷതകൾ ഉള്ള അഗ്നി പ്രൈം പരീക്ഷണഘട്ടത്തിൽ മികച്ച പ്രകടനം കാഴ്‌ചവച്ചു. ഉയർന്ന നിലയിലുള്ള കൃത്യതയാണ് പ്രകടമാക്കിയത്.’- പരീക്ഷണ ഘട്ടത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോട് പറഞ്ഞു.  

അഗ്നി സീരീസിലെ ആറാമത് മിസൈലാണ് അഗ്നി പ്രൈം. ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ എന്നതാണ് മറ്റൊരു പ്രത്യേകത. ഡിസംബർ 7ന് ബ്രഹ്മോസ് മിസൈലിന്റെ സൂപ്പർസോണിക് ക്രൂസ് മിസൈലുകൾ ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതോടെ ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തിന് 15 കിലോമീറ്റർ ദൂരത്തിൽ വരെ മിസൈലുകൾ അനായാസം നേരിടാമെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.  

English Summary: India successfully test-fires new generation Agni Prime missile off Odisha coast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com