ADVERTISEMENT

കൊച്ചി ∙ വരാപ്പുഴയിൽ എടമ്പാടം സെന്റ് ജോസഫ് മൗണ്ട് കാർമൽ പള്ളിക്കു മുൻവശത്തുള്ള പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ അവുലൂക്കുന്നു സ്വദേശി കോളരിക്കൽ റോമി മാത്യുവിനെ (28) ആണ് മുങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. വരാപ്പുഴ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. വിവരം ആലപ്പുഴ പൊലീസിൽ അറിയിച്ച് മിസിങ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം.

English Summary: Youth found dead in Varapuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com