ADVERTISEMENT

ലണ്ടൻ∙ 12 വയസ്സിന് താഴെയുള്ള കുട്ടികളിൽ ഉപയോഗിക്കുന്നതിന് ഫൈസറിന്റെ കോവിഡ് വാക്സീന് ബ്രിട്ടൻ അനുമതി നൽകി. അഞ്ച് മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഫൈസർ-ബയോഎൻടെക്കിന്റെ ലോവർ ഡോസിന് അംഗീകാരം നൽകിയതായി ബ്രിട്ടിഷ് മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ) അറിയിച്ചു.

രാജ്യത്ത് ഒമിക്രോൺ കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസുകൾ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടൻ. വർഷാവസാനത്തിന് മുൻപ് എല്ലാ മുതിർന്നവർക്കും ബൂസ്റ്റർ ഡോസുകൾ വിതരണം ചെയ്യാൻ രാജ്യം ലക്ഷ്യമിടുന്നു. ബുധനാഴ്ച രാജ്യത്ത് 30 ദശലക്ഷം മൂന്നാം ഡോസ് വാക്സീൻ വിതരണം ചെയ്തു. അതേസമയം, രാജ്യത്ത് ആദ്യമായി 1,00,000 പുതിയ പ്രതിദിന കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു.

English Summary: UK Approves Covid Jab For Under-12s

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com