‘ദുഃഖത്തിൽ പങ്കുചേരുന്നു’; പ്രദീപിന്റെ വീട്ടിൽ സാന്ത്വനവുമായി മുഖ്യമന്ത്രി

pinarayi-vijayan-a-pradeep-house
മുഖ്യമന്ത്രി പിണറായി വിജയൻ കൂനൂർ ഹെലിക്കോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറൻഡ് ഓഫിസർ എ.പ്രദീപിന്റെ വീട് സന്ദർശിച്ചപ്പോൾ . ചിത്രം∙ ഫെയ്സ്ബുക്
SHARE

തൃശൂർ ∙ ഊട്ടി കൂനൂർ ഹെലിക്കോപ്റ്റർ അപകടത്തിൽ മരിച്ച സൈനികൻ എ.പ്രദീപിന്റെ പുത്തൂർ പൊന്നൂക്കരയിലെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. വ്യാഴാഴ്ച രാത്രിയോടെ വീട്ടിലെത്തിയ അദ്ദേഹം രോഗശയ്യയിൽ കിടക്കുന്ന പ്രദീപിന്റെ അച്ഛൻ രാധാകൃഷ്ണൻ, അമ്മ കുമാരി, ഭാര്യ ശ്രീലക്ഷ്മി, മക്കൾ എന്നിവരെ ചേർത്തുനിർത്തി ആശ്വസിപ്പിച്ചു.

പ്രദീപിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. പ്രദീപിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കാണുന്ന ചിത്രങ്ങളും പങ്കുവച്ചു. ഡിസംബർ 8ന് കുനൂരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേരാണു മരിച്ചത്. അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഗണ്ണറായിരുന്നു പ്രദീപ്.

English Summary : CM Pinarayi Vijayan visits A Pradeep's house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA