ADVERTISEMENT

തൃശൂര്‍∙ കോര്‍പറേഷന്‍ ശതാബ്ദി ഉദ്ഘാടനത്തിനിടെ യുഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. ശതാബ്ദി കെട്ടിട നിര്‍മാണത്തില്‍ അഴിമതി ആരോപിച്ചാണ് പ്രതിഷേധം. പ്രതിഷേധിച്ച കൗണ്‍സിലര്‍മാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

thrissur-corporation-councillors-protest-4
യുഡിഎഫ് കൗണ്‍സിലര്‍മാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കുന്നു. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ ∙ മനോരമ

ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് കോര്‍പറേഷന്‍ ആസ്ഥാനമന്ദിരത്തിനു മുന്നിൽ ഒരു കവാടം നിർമിക്കുകയും നവീകരണ പ്രവർത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. അതിൽ മേയറുടെ ചേംബർ മോടിപിടിപ്പിക്കാൻ വൻതുക ചെലവാക്കിയതാണ് യുഡിഎഫ് കൗണ്‍സിലര്‍മാരെ ചൊടിപ്പിച്ചത്. എന്നാൽ, പ്രതിപക്ഷത്തിന്റേത് കോർപറേഷൻ ഭരണനേതൃത്വത്തെ കരിവാരിതേയ്ക്കാനുള്ള ശ്രമമെന്നാണ് ഭരണപക്ഷത്തിന്റെ നിലപാട്.

thrissur-corporation-councillors-protest-2
യുഡിഎഫ് കൗണ്‍സിലര്‍മാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കുന്നു. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ ∙ മനോരമ

ശതാബ്ദി ഉദ്ഘാടനത്തിനിടെ പ്രതിപക്ഷ നേതാവ് രാജൻ കെ.പല്ലന്റെ നേൃത്വത്തിൽ യുഡിഎഫ് കൗൺസിലർമാർ കോർപറേഷൻ ആസ്ഥാനത്തേക്കു മാർച്ച് നടത്തി. കോർപറേഷന്റെ 50 മീറ്റർ അകലെ വച്ച് പൊലീസ് മാർച്ച് തടഞ്ഞു. ടി.ജെ.സനീഷ് കുമാർ എംഎൽഎയാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. 

thrissur-corporation-councillors-protest-3
യുഡിഎഫ് കൗണ്‍സിലര്‍മാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കുന്നു. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ ∙ മനോരമ

എംഎൽഎയുടെ ഉദ്ഘാടന പ്രസംഗത്തിനു ശേഷം യുഡിഎഫ് കൗൺസിലർമാർ പിരിഞ്ഞു പോകാനിരിക്കെ ചില കൗൺസിലർമാർ കോർപറേഷൻ ആസ്ഥാനത്തേക്കു പൊലീസ് വലയം ഭേദിച്ച് ഇരച്ചു കയറി. കൗൺസിലർമാരെ പൊലീസ് ബലം പ്രയോഗിച്ച് തടഞ്ഞു. പിന്നീട് മറ്റു കൗൺസിലർമാരുമെത്തി കോർപറേഷൻ ആസ്ഥാനത്തേക്കു ഇരച്ചു കയറാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കി, തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. 

English Summary: Thrissur corporation UDF councillors protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com