ADVERTISEMENT

ന്യൂഡൽഹി ∙ ചെരിപ്പിന്റെ ജിഎസ്ടി കൂട്ടിയത് പുനഃപരിശോധിക്കില്ലെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. അതേ സമയം, തുണിത്തരങ്ങളുടെ ജിഎസ്ടി നിരക്ക് മന്ത്രിതലസമിതി വീണ്ടും പരിശോധിക്കും. ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ അടുത്ത ജിഎസ്ടി കൗണ്‍‍സില്‍ ചേരും.

സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് തുണിത്തരങ്ങള്‍ക്ക് നടപ്പാക്കുന്ന ജിഎസ്ടി വര്‍ധന മാറ്റിയിരുന്നു. ജിഎസ്ടി കൗണ്‍സിലാണ് നികുതി വര്‍ധന ഇപ്പോള്‍ വേണ്ടെന്നു വച്ചത്. ആയിരം രൂപവരെയുള്ള തുണിത്തരങ്ങള്‍ക്കും ചെരിപ്പിനും 12 ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്.

എന്നാല്‍ ഗുജറാത്ത്, ബംഗാള്‍, ഡല്‍ഹി, രാജസ്ഥാന്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചതിനെ തുടർന്നാണ് പിന്മാറ്റം.

English Summary: Nirmala Sitharaman on Footwear GST

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com