ADVERTISEMENT

തൃശൂർ∙ കണ്ണാറ ഒരപ്പൻ കെട്ടിൽ കുടുംബത്തോടും ബന്ധുക്കളോടുമൊപ്പം അവധി ആഘോഷിക്കാനെത്തിയ വിദ്യാർഥിനി കയത്തിൽ വീണ് മരിച്ചു. മണ്ണുത്തി പൊറത്തൂർ പള്ളിക്കുന്നത്ത് ഷൈജുവിന്റെ മകൾ ഡാരസ് മരിയ (16) യാണു മരിച്ചത്. ഡാരസിനോടൊപ്പം കയത്തിൽ വീണു പരുക്കേറ്റ അഗളി ജെല്ലിപ്പാറ എട്ടിയാട്ട് പറമ്പിൽ നിഷാദിന്റെ മകൻ റയാൺ (5) അപകടനില തരണം ചെയ്തു. 

വെള്ളിയാഴ്ച വൈകിട്ട് 4.30നാണ് അപകടമുണ്ടായത്. കുട്ടികൾ കളിക്കുന്നതിനിടെ കാൽ വഴുതി കയത്തിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവരുടെ കരച്ചിൽ കേട്ട് പരിസരത്തുണ്ടായിരുന്നവർ ഒാടിയെത്തിയാണ് കയത്തിൽ നിന്നും കുട്ടികളെ കയറ്റിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഡാരസിനെ രക്ഷിക്കാനായില്ല. 

തൃശൂർ നിർമ്മല മാതാ സെൻട്രൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് ഡാരസ്. ഡാരസിന്റെ അമ്മയുടെ സഹോദരിയുടെ മകനാണു റയാൺ. ഡാരസിന്റെ അച്ഛൻ ഷൈജു മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലെ ഫാർമസിസ്റ്റാണ്. അമ്മ: ഗ്രീൻസ് (പാലക്കാട് ജില്ലാ ആശുപത്രി ലാബ് ടെക്നിഷ്യൻ). സഹോദരൻ ഡെനീസ് പ്ലസ് ടു വിദ്യാർഥിയാണ്.

English Summary: One drown to death in Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com