ADVERTISEMENT

ലണ്ടൻ∙ ക്രിസ്മസ് ദിനത്തിൽ, ലണ്ടനിലെ സാന്റന്‍ഡര്‍ യുകെ ബാങ്കിനു പിണ‍ഞ്ഞതു വൻ അബദ്ധം. സാങ്കേതിക പിഴവു മൂലം ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്കു ബാങ്ക് 1300 കോടി രൂപ അബദ്ധത്തിൽ നിക്ഷേപിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

രണ്ടായിരത്തോളം കോർപറേറ്റ്– കൊമേഴ്ഷ്യൽ അക്കൗണ്ട് ഹോൾഡർ‌മാരുടെ 75,000 ഓളം ഇടപാടുകളാണു സാങ്കേതിക പിഴവു മൂലം വീണ്ടും ആവർത്തിച്ചത്. ഏകദേശം 175 ദശലക്ഷം ഡോളറാണ് (ഏകദേശം 1300 കോടിരൂപ) ഇത്തരത്തിൽ നിക്ഷേപിക്കപ്പെട്ടത്. 

നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനുള്ള ശ്രമം തുടങ്ങിയ അധികൃതർ ഇതിനു മറ്റു ബാങ്കുകളുടെ സഹായവും തേടിയിട്ടുണ്ട്. ബാങ്കിന്റെ റിസര്‍വില്‍നിന്നാണ് പണം പോയിട്ടുള്ളതെന്നും അതിനാല്‍ ഇടപാടുകാര്‍ക്ക് പണം നഷ്ടപ്പെട്ടിട്ടില്ലെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി. 

English Summary: Christmas day error- uk bank hands out 130 million pound  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com