ADVERTISEMENT

മുംബൈ∙ ബുള്ളി ബായ് എന്ന ആപ്ലിക്കേഷനിലൂടെ മുസ്‌‌ലിം യുവതികളെ അപകീർത്തിപ്പെടുത്തുന്ന ചിത്രങ്ങളും വിവരങ്ങളും പ്രചരിപ്പിക്കുന്നുവെന്ന പരാതിയിൽ എൻജിനീയറിങ് വിദ്യാർഥിയെ പൊലീസ് പിടികൂടി. ബെംഗളൂരുവിൽ നിന്നാണ് 21 കാരനായ വിദ്യാർഥിയെ മുംബൈ പൊലീസ് സൈബർ സെൽ പിടികൂടിയത്. പിടിയിലായ ആളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയാറായില്ല.

ഞായറാഴ്ചയാണ് ബുള്ളി ബായ് ആപ് നിർമാതാക്കൾക്കെതിരെ മുംബൈ പൊലീസ് കേസെടുത്തത്. ഗിറ്റ് ഹബിന്റെ പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് ബുള്ളി ബായ് എന്ന ആപ്പിലൂടെ നൂറുകണക്കിന് സ്ത്രീകളുടെ ചിത്രങ്ങൾ സഹിതം അപകീർത്തി പ്രചാരണം നടത്തിയത്. മാധ്യമ പ്രവർത്തക ഉൾപ്പെടെയുള്ള മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽനിന്നും മറ്റും എടുത്താണ് അപകീർത്തിപരമായി ആപ്പിൽ ഉപയോഗിച്ചിരിക്കുന്നത്. ഗിറ്റ് ഹബ്ബിൽ സുള്ളി ഡീൽസ് എന്ന പേരിലും കഴിഞ്ഞ ജൂലൈയിൽ ഇത്തരത്തിൽ ആപ് പ്രത്യക്ഷപ്പെട്ടിരുന്നു. 

English Summary: In 'Bulli Bai' Case, Engineering Student Detained In Bengaluru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com