കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും പറയുന്നതാണ് പാർട്ടി നിലപാട്: തിരുവഞ്ചൂർ

Thiruvanchoor Radhakrishnan
തിരുവഞ്ചൂർ രാധാകൃഷ്ണൻ
SHARE

തിരുവനന്തപുരം∙ ഡി ലിറ്റ് വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പിന്തുണച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും പറയുന്നതാണ് കാലാകാലങ്ങളായി പാർട്ടി നിലപാടായി കാണുന്നത്. കോൺഗ്രസിൽ അച്ചടക്കം ഉറപ്പാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് അച്ചടക്കസമിതി അധ്യക്ഷനായി ഇന്ന് ചുമതലയേൽക്കുന്ന തിരുവഞ്ചൂർ വ്യക്തമാക്കി. 2024 ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി അഭിപ്രായഭിന്നതകൾ മാറ്റിവച്ച് എല്ലാവരും ഒരുമിച്ച് മുന്നോട്ടുപോകണമെന്നും തിരുവഞ്ചൂർ പറഞ്ഞു. 

സർക്കാരിനെതിരെ താൻ തൊടുത്തുവിട്ട ഡി ലിറ്റ് വിവാദത്തിന്റെ ദിശ ഗവർണർക്കെതിരെ തിരിച്ച വി.ഡി.സതീശന്റെ നിലപാടിൽ രമേശ് ചെന്നിത്തല കടുത്ത അമർഷത്തിലാണ്. ഇന്ന് ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തിൽ വിഷയം ചർച്ചയായേക്കും. സതീശനെതിരെ ചെന്നിത്തല വിമർശനം ഉന്നയിച്ചേക്കുമെന്നും സൂചനയുണ്ട്.

English Summary: D Litt controversy: Thiruvanchoor Radhakrishnan backs VD Satheesan 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS