ADVERTISEMENT

തിരുവനന്തപുരം∙ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുമെന്ന ആശങ്കയിൽ സംസ്ഥാനം. കഴിഞ്ഞ രണ്ടു ദിവസം പ്രതിദിന കേസുകൾ ഇരട്ടിയായിരുന്നു. ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണവും 230 ആയി. വരുന്ന ഒരാഴ്ചത്തെ സാഹചര്യം കൂടി വിലയിരുത്തിയ ശേഷം കൂടുതൽ നിയന്ത്രണങ്ങൾ വേണോയെന്ന് ആലോചിക്കാനാണ് സർക്കാർ തീരുമാനം.

രണ്ടു മാസമായി സംസ്ഥാനത്ത് പ്രതിദിന കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും (ടിപിആർ) ക്രമമായി കുറയുകയായിരുന്നു. ശരാശരി 2,500 ആയിരുന്നു പ്രതിദിന രോഗബാധ. ടിപിആർ 3.75 ശതമാനം വരെ കുറഞ്ഞിരുന്നു. എന്നാൽ രണ്ടു ദിവസം കൊണ്ട് ഇവ കുത്തനെ ഉയർന്നു. ഇന്നലെ 4,801 പേർ രോഗികളായപ്പോൾ ടിപിആർ 6.75 ശതമാനം ആണ്.

ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങളിലെ ആൾക്കൂട്ടമാവാം രോഗവ്യാപനം ഉയരാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അങ്ങനെയെങ്കിൽ ഒരാഴ്ചയ്ക്ക് ശേഷം കേസുകൾ കുറഞ്ഞു തുടങ്ങും. ഒമിക്രോൺ കേസുകളും സംസ്ഥാനത്ത് ഉയരുകയാണ്. ഇന്നലെ 49 പേർക്ക് കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ ബാധിതർ 230 ആയി. ഇതിൽ 30 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.

English Summary: Covid cases surge in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com