നെഞ്ചിൻകൂടിനുള്ളിൽ 1.5 കിലോ ഭാരമുള്ള തൈറോയ്ഡ് മുഴ; 4 മണിക്കൂർ ശസ്ത്രക്രിയ

thyroid
ശസ്ത്രക്രിയയിലൂടെ നീക്കംചെയ്ത ഒന്നര കിലോ ഭാരമുള്ള തൈറോയ്ഡ് മുഴ (വലത്)
SHARE

കോഴിക്കോട് ∙ യുവതിയുടെ നെഞ്ചിൻകൂടിനുള്ളിൽനിന്ന് ഒന്നര കിലോ ഭാരമുള്ള തൈറോയ്ഡ് മുഴ നീക്കം ചെയ്തു. കണ്ണൂർ സ്വദേശിനിയായ നാൽപതുകാരിയുടെ ശരീരത്തിൽ നിന്നാണ് ഭാരമേറിയ മുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ നാലു മണിക്കൂറോളം നീണ്ട സങ്കീർണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കിയത്.

രോഗിക്ക് 15 വർഷത്തോളമായി കഴുത്തിൽ തൈറോയ്ഡ് മുഴയുണ്ടായിരുന്നു. എന്നാൽ കാര്യമായ പരിശോധനകളൊന്നും നടത്തിയിരുന്നില്ല. കഴിഞ്ഞ ഒരു മാസമായി പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെതുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ പരിശോധനയ്ക്ക് വിധേയയായി. തുടർന്നാണ് കഴുത്തിലുള്ളതിനേക്കാൾ പതിന്മടങ്ങ് വലുപ്പമുള്ള മുഴ നെഞ്ചിൻകൂടിനകത്തുണ്ടെന്നു കണ്ടെത്തിയത്. തുടർന്ന് വിദഗ്ധ ചികിത്സ തേടി ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ എത്തുകയായിരുന്നു. 

ന്യൂറോ മോണിറ്റർ സംവിധാനത്തോടെ നടത്തിയ ശസ്ത്രക്രിയയിൽ ശബ്ദം നഷ്ടപ്പെടാതെ മുഴ പൂർണമായും നീക്കം ചെയ്യുകയായിരുന്നു. ഡോ. ഹരിലാൽ വി.നമ്പ്യാർ, ഡോ. പി.വി.പ്രദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. വർഷങ്ങളോളമായി ശരീരത്തിലുണ്ടായിരുന്ന മുഴയ്ക്ക് മാറ്റങ്ങളുണ്ടോയെന്ന് കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്താതിരുന്നതാണ് സ്ഥിതി സങ്കീർണമാക്കിയതെന്ന് ഡോക്ടർമാർ പറഞ്ഞു.

English Summary: Thyroid surgery in baby memorial hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA