ADVERTISEMENT

വാഷിങ്ടൻ∙ യുഎസില്‍ പ്രസിഡന്റ് ജോ ബൈഡനും മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള പോര് കടുക്കുന്നു. തന്റെ പേര് ഉപയോഗിച്ച് ബൈഡൻ യുഎസിനെ വിഭജിക്കുന്നെന്ന് ഡോണൾഡ് ട്രംപ്. കാപിറ്റോൾ കലാപത്തിന്റെ ഒന്നാം വാർഷികത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നടത്തിയ പ്രസംഗത്തിനു മറുപടി നൽകുകയായിരുന്നു ട്രംപ്. 

‘അമേരിക്കയെ വിഭജിക്കുന്നതിനായി ബൈഡനിപ്പോൾ എന്റെ പേര് ഉപയോഗപ്പെടുത്തുകയാണ്. ബൈഡൻ പൂർണമായും പരാജയപ്പെട്ടു എന്ന വസ്തുത മറയ്ക്കുന്നതിനായി നടത്തുന്ന രാഷ്ട്രീയ നാടകമാണിത്.’–ട്രംപ് പറഞ്ഞു. 

കഴിഞ്ഞ വർഷം ജനുവരി ആറിന് യുഎസ് പാർലമെന്റ് മന്ദിരമായ കാപിറ്റോളിനു നേരെയുണ്ടായ ആക്രമണത്തിനു നേതൃത്വം നൽകിയത് ട്രംപ് ആണെന്ന് ബൈഡൻ ആരോപിച്ചിരുന്നു. ട്രംപും അനുകൂലികളും അമേരിക്കയുടെ കഴുത്തിൽ ഒരു കഠാര പിടിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ താൽപര്യത്തേക്കാൾ സ്വന്തം താൽപര്യങ്ങൾക്കാണ് ട്രംപ് പ്രാധാന്യം നൽകുന്നതെന്നും ബൈഡൻ പറഞ്ഞു. വ്യാഴാഴ്ച കലാപത്തിന്റെ വാർഷികദിനത്തിൽ യുഎസ് കോൺഗ്രസിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. 

2020ലെ തിരഞ്ഞെടുപ്പിനെ കുറിച്ച് ട്രംപ് നുണകളുടെ ഒരു വല കെട്ടുകയും പ്രചരിപ്പിക്കുകയും ചെയ്തെന്നും ബൈഡൻ കൂട്ടിച്ചേർത്തു. എന്നാൽ ‘കണക്കുകളിലേക്കു നോക്കൂ, അവ സ്വയം സംസാരിക്കും’ എന്നാണ് ട്രംപ് മറുപടി നൽകിയത്. ‘അവ ന്യായീകരിക്കാവുന്നതായിരുന്നില്ല, അതിനാൽ മാധ്യമങ്ങൾ അവയെ വലിയ കള്ളമെന്ന് പ്രചരിപ്പിച്ചു. എന്നാൽ ആ തിരഞ്ഞെടുപ്പു തന്നെയായിരുന്നു ഏറ്റവും വലിയ കള്ളം. ’– ട്രംപ് പറഞ്ഞു.  

English Summary :"Used My Name To Divide US": Trump On Biden's Riots Anniversary Speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com